Your Image Description Your Image Description

നേമം കാരക്കാമണ്ഡപത്തിൽ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം. യുവതി സ്വന്തം വീട്ടിൽ കുഞ്ഞിന് ജന്മം നൽകി, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

പൂന്തുറ സ്വദേശി ഷമീനയും നവജാത ശിശുവുമാണ് മരിച്ചത്.ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രസവം തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങി രക്തസ്രാവം തുടങ്ങി. വൈകിട്ട് 5.30 വരെ വീട്ടിൽ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടർന്നു. വൈകീട്ട് ആറ് മണിയോടെയാണ് യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തും മുമ്പ് കുഞ്ഞ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *