Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: ച​ണ്ഡി​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  എ​എ​പി സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് കു​മാ​റി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച് സു​പ്രീം കോ​ട​തി. 12​ നെ​തി​രെ 16 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി കു​ൽ​ദീ​പ് കു​മാ​റി​ന്‍റെ ജ​യം.

സു​പ്രീം കോ​ട​തി സാ​ധു​വാ​ണെ​ന്ന് വി​ധി​ച്ച എ​ട്ടു വോ​ട്ടു​ക​ളും എ​എ​പി- കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​തോ​ടെ കു​ൽ​ദീ​പ് കു​മാ​ർ വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​യി​ച്ചെ​ന്ന് പ്ര​ഖ്യാ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സാ​ധു​വാ​ക്കി​യ എ​ട്ട് വോ​ട്ട് സാ​ധു​വാ​യി ക​ണ്ടെ​ത്തി​യ സു​പ്രീം​കോ​ട​തി അ​തു​കൂ​ടി എ​ണ്ണാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ട്ട് വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ണെ​ന്ന് വ​ര​ണാ​ധി​കാ​രി അ​നി​ൽ മ​സീ​ഹ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​എ​ട്ട് വോ​ട്ടു​ക​ളും ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് എ​ട്ട് വോ​ട്ടു​ക​ളും സാ​ധു​വാ​ണെ​ന്ന്‌ കോ​ട​തി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ദി​വ​സ​ത്തെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി കാ​ണു​ക​യും തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന അ​നി​ൽ മ​സീ​ഹി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി. മൂ​ന്ന് ആ​ഴ്ച​യ്ക്ക് ഉ​ള്ളി​ൽ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *