Your Image Description Your Image Description
Your Image Alt Text

ഈ സി പി ഐക്കിതെന്തു പറ്റി. കാനം സഖാവിന്റെ വിയോഗത്തോടെ പാർട്ടി പിരിച്ചു വിട്ടു എന്നാണോ ചിലരുടെ ഒക്കെ വിചാരം. സി പി എം ഒന്നയഞ്ഞത്‌ കൊടുത്തപ്പോൾ തങ്ങൾ സർവ തന്ത്ര സ്വതന്ത്രമായി എന്ന തോന്നൽ സി പി ഐക്കറിൽ വളര്ന്നോ. അതോ ആദർശങ്ങളും പ്രത്യശാസ്ത്രങ്ങളും ഇന്നും മുറുകെ പിടിക്കുന്ന പാർട്ടിയിൽ ഇനി എന്തും ആകാമെന്നാണോ. സംഗതി നല്ല കാര്യമാണ്; പക്ഷെ മന്ത്രി സഭയിലെ ഒരാൾ മാത്രം ഇങ്ങനെ ചെയ്താൽ അതിനു പേര് നെറികേട് എന്നാണ്.

സി പി ഐ നേതാവായ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് തന്റെ സ്പെഷ്യൽ പി എസ് ആയി ഒരു കോൺഗ്രസ് സർവ്വീസ് സംഘടനാ പ്രവർത്തകനെ നിയമിച്ച വിചിത്ര സംഭവമാണ് ഇപ്പോൾ സിപിഐ പ്രവർത്തകർക്കിടയിൽ ചർച്ചാ വിഷയം. ചരിത്രത്തിലെങ്ങും കേട്ട് കേള്വിയില്ലാത്ത സംഭവം. അതാണ് നേരത്തെ പറഞ്ഞത് മന്ത്രിസഭാ കൂട്ടായി ഇത്തരം കോൺഗ്രെസ്സിസ്സ്, ലീഗ്, എസ് ഡി പി ഐ , ബി ജെ പി ആർ എസ എസ് സംവരണത്തിന് സമ്മതം മൂളിയത് അതും ഒരു കെ മാതൃക തന്നെയാണ്. ഇനാറിത്തോ കൂട്ടത്തിൽ നിന്നിട്ട് കുതികാൽ വെട്ടുന്ന അവസ്ഥയായി പോയി പ്രസാദ് സഖാവേ.

സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ കൂടി അംഗീകാരത്തോടെയാണ് ഈ നടപടി എന്നതാണ് ഏറെ ചർച്ചയാവുന്നത്. പാർട്ടിയിൽ നിന്നും നാല് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനെ നിയോഗിച്ചത് തന്നെ മുണ്ടു മുറുക്കിയുടുത്തു പിശുക്കി പിശുക്കിയാണ്. പേഴ്‌സ് സെക്രെട്ടറിറ്റി അടക്കം ഏതാനും മുതിർന്ന പോസ്റ്റുകൾ എല്ലാ മന്ത്രിമാരിക്കും ഒന്ന് എന്ന താരത്തിലുമാണ് . അപ്പോൾ പിന്നെ എന്താകും സംഭവിച്ചത്

മന്ത്രിയുടെ അടുപ്പക്കാരൻ എന്ന പ്രത്യേകത മാത്രമാണ് കെ ജി ഒ എഫ് മുൻ ജനറൽ സെക്രട്ടറി കൂടിയായ സ്വന്തം പ്രൈവറ്റ് സെക്രട്ടറിക്ക് മുകളിൽ, ഈ വഴി വിട്ട നിയമനം നടത്താൻ കാരണം. അങ്ങനെയെങ്കിൽ ഉമ്മൻചാണ്ടിയുടെ പേർസണൽ സ്റ്റാഫിൽ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വരെ ഉണ്ടാകേണ്ടതല്ലേ. കാരണം അടി തോറ്റു മുടി വരെ അദ്ദേഹത്തിന് പാർട്ടി ഭേദമന്യേ സുഹൃത്തുക്കളേയും ആരാധകരുമായിരുന്നു.

കാനം രാജേന്ദ്രൻ സെക്രട്ടറി ആയിരിക്കെ, ഇത്തവണ സ്പെഷ്യൽ
പി എസ് നിയമനം വേണ്ടെന്ന് തീരുമാനിച്ചിരുന്നതായാണ് സി പി ഐ സംഘടനകൾ പറയുന്നത്. കോൺഗ്രെസ്സ്കാരനായ പി എസ്സിനെ നിയമിക്കുന്നതിനായി കെ ജി ഒ എഫ് പ്രവർത്തകനും സി പി ഐ അംഗവുമായ രാജ്മോഹനനെ ഇതിനായി സ്റ്റാഫിൽനിന്നും പറഞ്ഞു വിടുകയുമുണ്ടായി. ഇങ്ങനെയും ചില കാര്യങ്ങളൊക്കെ സി പി എം അറിയാതെ തന്നെ ചെറിയേട്ടൻ പാർടിഒയിൽ നടക്കുന്നുണ്ട്.

കെ ജി ഒ എഫ് സംസ്ഥാന സമ്മേളനത്തിൽ ഒരു വർഷം മാത്രം സർവ്വീസ് ബാക്കിയുള്ള ആളെ കൃഷി മന്ത്രി ഇടപെട്ട് ജനറൽ സെക്രട്ടറി ആക്കിയതും ഇപ്പോഴത്തെ ഈ നിയമനത്തിന്റെ പാരിതോഷികമാണെന്നും സംഘടനയിലെ സാധാരണ പ്രവർത്തകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിലെ സി പി ഐ സംഘടനയായ കെ എസ് എസ് എ, പാർട്ടി ഫ്രാക്ഷൻ, കെ ജി ഒ എഫ്, ജോയിന്റ് കൗൺസിൽ തുടങ്ങിയ സംഘടനകളെല്ലാം തങ്ങൾക്ക് എതിരായി പ്രവർത്തിച്ചിരുന്നകോൺഗ്രസുകാരനെ ഈ സുപ്രധാന സ്ഥാനത്ത് നിയമിച്ചതിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതായാണ് അറിയുന്നത്.

ബിനോയ് വിശ്വത്തിന്റെ നിലപാട് അറിയുന്നതിനായി കാത്തിരിക്കുകയാണ് സി പി ഐ സർവ്വീസ് സംഘടനകൾ. ഇതിനൊരു മറുവശമുണ്ട് , കാനത്തിന്റെ ഒഴിവിലാണ് ബിബോയ് സഖാവ് സി പി ഐ യുടെ അമരക്കാരനാകുന്നത്. ഒന്നും കാണാതെ സഖാവ് ഇത്തരമൊരു എടുത്തു ചട്ടം നടത്തില്ല. അപ്പോൾ എന്താണ് സഖാവ് മുന്നിൽ കണ്ട ആ അത്. അത് കൃഷി മന്ത്രി പ്രസാദിനുമറിയാം എന്താണ് കാര്യമെന്ന്. പ്രത്യയ ശാസ്ത്രത്തിൽ പിടി മുറുക്കിയിരുന്ന സി പി ഐ നേതൃത്വം അത് അയച്ചു സൗഹൃദ ശാസ്ത്രത്തിനു മുൻഗണന നല്കുകയാണോ എന്ന് തോന്നും ഈ നീക്കങ്ങൾ കണ്ടാൽ . പാര്ടിക്കൊരു പുതിയ ആസ്ഥാനം പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭരിച്ച തിരക്കിലാണ് സംസ്ഥാന നേതൃത്വവും, പാർട്ടി മന്ത്രിമാരും. അതുകൊണ്ടു തന്നെ കൂടുതൽ മുണ്ടു മുറുക്കി൮യുടുക്കുന്ന സി പി ഐക്കിതെന്തു പറ്റി. ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *