Your Image Description Your Image Description
Your Image Alt Text

ഇവിടുത്തെ കോ ലീ ബി യും ചില മാധ്യമങ്ങളുമാണ് കേരളത്തിന്റെ യഥാർത്ഥ ശത്രുക്കൾ…
ജെട്ടി സാബുവിന്റെ കിറ്റക്സ് കേരളത്തിൽ പൂട്ടിപ്പോയിയെന്നതാണ് ഇവർ സൃഷ്ടിക്കപ്പെടുന്ന പ്രതീതി. എന്നാൽ കിറ്റക്സ് ഇപ്പോഴും കേരളത്തിൽ പഴയതുപോലെ തന്നെ പ്രവർത്തിക്കുന്നു. ഇതാണ് വസ്തുത.

പ്രതീതി നിർമ്മാണവും വസ്തുതകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തൊഴിലാളികളുടെ പ്രശ്നം കാരണം അടച്ചുപൂട്ടിയ ഏതെങ്കിലും ഫാക്ടറിയുണ്ടോ? എന്നാൽ കർണാടകയിൽ എന്താ സ്ഥിതി ? ആപ്പിൾ ഫാക്ടറിയിലുണ്ടായ സംഭവം ഓർമ്മയില്ലേ? 460 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

വ്യവസായ ശാലകളിൽ നടന്ന അക്രമങ്ങൾ രാജ്യത്തെവിടെയൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുവരെ കേരളത്തിൽ അങ്ങനൊന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ? കേരള വിരുദ്ധ വ്യാജ പ്രചാരണം സൃഷ്ടിക്കുന്ന പ്രതീതികളല്ല യഥാർത്ഥ വസ്തുത.

കേരള സർക്കാർ കുടുംബങ്ങളെ ദത്തെടുത്തു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു വാർത്ത? മൾട്ടി ഡയമൻഷണൽ പൂവർട്ടി അനുഭവിക്കുന്ന 64,006 കുടുംബങ്ങളെയാണ് കേരളം ദത്തെടുത്തത്.ഇന്ത്യയിൽ ഏറ്റവും ദാരിദ്രം കുറഞ്ഞ സംസ്ഥനം കേരളമായി . വെറും 0.55%.

വികസിത രാജ്യങ്ങൾക്ക് പോലും ഇല്ലാത്ത നേട്ടം. ഈ കുടുംബങ്ങൾക്ക് താങ്ങും തണലുമായി സർക്കർ ഭക്ഷണവും മരുന്നും ഉറപ്പാക്കും . വാതിൽപ്പടി സേവനം ലഭ്യമാക്കും. അടിസ്ഥാന രേഖകൾ ലഭ്യമാക്കും. ആവശ്യക്കാർക്ക് ഷെൽട്ടർ നൽകും. വീടല്ലാത്തവർക്ക് വീട് ഉറപ്പാക്കും. ഒരോ കുടുംബത്തിനും സൂഷ്മ പദ്ധതി നടപ്പാക്കും , 2025 ഓടെ ദരിദ്രർ ഇല്ലാത്ത ഒരു സംസ്ഥാനം ആയി കേരളം മാറും.

ഇത് സ്വപ്നമല്ല, ഒരു യാഥാർത്യമാണ് . ആരും അനാഥരല്ല. സർക്കാർ ഉണ്ട് കൂടെ. സർക്കാരിനെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നവർ നാടിൻ്റെ വികസനത്തിനായി നാടിനൊപ്പം നിൽക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *