Your Image Description Your Image Description
Your Image Alt Text

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേത്തിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേടി പൂർണമായും കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ മുന്‍ മണ്ഡലമായ അമേത്തിയില്‍നിന്ന് ജനവിധി തേടാന്‍ തയ്യാറാകണം. അമേത്തിയിലെ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികള്‍ വിളിച്ചു പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ ഈ പ്രസ്താവന. 2019ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ രാഹുല്‍ 55,000 വോട്ടിനാണ് സ്മൃതി ഇറാനിയോട് പരായപ്പെട്ടത്. 80 സീറ്റുള്ള സംസ്ഥാനത്ത് ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. റായ് ബറേലിയില്‍ മാത്രം. അതേസമയം വയനാട്ടില്‍ രാഹുലിന്റെ വിജയം വന്‍ ഭൂരിപക്ഷത്തിലായിരുന്നു.2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി പാർലമെന്റിലെത്തി. ഇത്തവണ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയാവും നിൽക്കുക.
റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണ ഇനിയും തന്റെ കുടുംബത്തിനൊപ്പമുണ്ടായിരിക്കണമെന്ന് സോണിയ അഭ്യര്‍ഥിച്ചിരുന്നു. ഇത് ഗാന്ധി കുടുംബത്തിലെ ആര്‍ക്കായാണ് മാറ്റിവച്ചതെന്നും ഗാന്ധി കുടുംബം മറ്റാര്‍ക്കും ഈ സീറ്റ് നല്‍കാന്‍ തയ്യാറാകില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേത്തി തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. അവിടെ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കുമെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് ശക്തികേന്ദ്രം തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.രാഹുല്‍ ഗാന്ധി മൂന്ന് തവണ അമേഠിയില്‍ നിന്ന് എംപിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയും അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് വളരെ പ്രധാനപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ രാഹുൽ സ്‌മൃതി ഇറാനിയുടെ വെല്ലുവിളി സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്ന് തന്നെ അറിയണം

അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് 37 ദിവസം പൂർത്തിയാക്കും. ബാബുഗഞ്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാത്രി അമേഠിയിൽ തങ്ങുന്ന സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ചെല്ലുന്നിടത്തെല്ലാം ഇന്ത്യ മുന്നണി തകരുന്ന കാഴ്ചയാണ് എപ്പോൾ കാണുന്നത്. കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക് എത്തുന്നത് കോൺഗ്രസിന് വില്യ തിരിച്ചടി തന്നെയാണ് . എന്തായാലും തിരഞ്ഞെടുപ്പടുത്തിരിക്കുന്ന ഈ സമയത് സ്‌മൃതി ഇറാനിയുടെ ഈ വെല്ലുവിളി രാഹുൽ ഗാന്ധി സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്ന് തന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *