Your Image Description Your Image Description
Your Image Alt Text

ലഖ്നൗ: ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്.

പിലിബത്ത് ജില്ലയിലെ പണ്ടാരി ​ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച പങ്കജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *