Your Image Description Your Image Description
Your Image Alt Text

കേന്ദ്രത്തിൽ കോൺഗ്രസ്സിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്നത് ഒരു നക്നമായ സത്യം തന്നെയാണ്. . . കോൺഗ്രസ്സിന്റെ അടിവേരുതന്നെയാണ് ബിജെപി തോണ്ടിയെടുത്തുകൊണ്ട് പോകുന്നത്.. . . . ഇത് കോൺഗ്രസ്സിന്റെ പഠനം ആണ്. . . . .ഇപ്പോൾ ഉത്തര്‍ പ്രദേശില്‍ നേട്ടമുണ്ടാക്കാതെ ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്ന് ആണ് റിപ്പോര്‍ട്ടുകൾ സൂജിപ്പിക്കുന്നത്. . . . . കോണ്‍ഗ്രസിന് കൈ കൊടുക്കാന്‍ തയ്യാറാണ് എന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം വച്ച ഉപാധി കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.

എന്തുവില കൊടുത്തും യുപിയില്‍ അഖിലേഷ് യാദവുമായി സഖ്യം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വിട്ടുവീഴ്ചയാകാമെന്നും അദ്ദേഹം നിലപാടെടുക്കുന്നു. എന്നാല്‍ യുപിയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഗണിക്കാതെ എസ്പിയുമായി സഖ്യമുണ്ടാക്കുന്നതിലും അര്‍ഥമില്ല. ഈ സാഹചര്യത്തില്‍ സമവായ നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ അഖിലേഷ് യാദവിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ സീറ്റ് വിഭജനമാണ് ഇരുപാര്‍ട്ടികല്‍ക്കുമിടയിലെ ഭിന്നതയ്ക്ക് കാരണം. കോണ്‍ഗ്രസിന് പത്ത് സീറ്റ് മാത്രം നല്‍കാമെന്നായിരുന്നു നേരത്തെ അഖിലേഷ് പറഞ്ഞിരുന്നത് എങ്കിലും ഇപ്പോള്‍ അദ്ദേഹം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 15 സീറ്റ് വരെ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എസ്പിയുടെ പുതിയ നിലപാട്.

80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ഇവിടെ എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം വരുന്നത് ബിജെപിക്ക് വെല്ലുവിളിയാണ്. എന്നാല്‍ സീറ്റ് വിഭജനമാണ് പ്രതിപക്ഷ ചേരിയിലെ തര്‍ക്ക വിഷയം. ഇക്കാര്യത്തില്‍ സമവായത്തിലെത്താനാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം.

സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയില്‍ അഖിലേഷ് യാദവ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അങ്ങനെ സംഭവിച്ചാല്‍ പ്രതിപക്ഷ ചേരിയില്‍ വലിയ പ്രതീക്ഷയേകും.

എസ്പിയും കോണ്‍ഗ്രസും സീറ്റ് വിഭജന ചര്‍ച്ച നടന്നുവരികയാണ്. ഇരു പാര്‍ട്ടികളും സീറ്റുകള്‍ സംബന്ധിച്ച പട്ടിക പരസ്പരം കൈമാറിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമായാല്‍ സമാജ്‌വാദി പാര്‍ട്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കും- അഖിലേഷ് യാദവ് പറഞ്ഞു. ന്യായ് യാത്രയിലേക്കുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം അഖിലേഷ് സ്വീകരിച്ചിരുന്നു.

2019ല്‍ കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിച്ചത്. സോണിയ ഗാന്ധി മല്‍സരിച്ച റായ് ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്ന് മല്‍സരിച്ച ആ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയാണ് നേട്ടം കൊയ്തത്. തിരഞ്ഞെടുപ്പിന് ശേഷം എസ്പി-ബിഎസ്പി സഖ്യം തകരുകയും ചെയ്തു. എന്നാല്‍ ഇത്തവണ ബിഎസ്പിയുമായി സഖ്യം ചേരാന്‍ എസ്പി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *