Your Image Description Your Image Description

വെളുത്തുള്ളിയുടെ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതോടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കർഷകർ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലെ കർഷകരാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിളകൾ സംരക്ഷിക്കാൻ നൂതനമായ നടപടികളുമായി രംഗത്തെത്തിയത്.

വിപണിയിൽ വെളുത്തുള്ളിയുടെ വില കുതിച്ചുയർന്നിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വെളുത്തുള്ളിയുടെ വിലയുള്ളത്. ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെ വില ഉയർന്നിട്ടുണ്ട്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മോഷണ സംഭവങ്ങൾ കൂടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ, വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് കർഷകർ സന്തോഷത്തിലും ദുരിതത്തിലുമാണ്.

ബദ്‌നൂരിലെ കർഷകർ തങ്ങളുടെ ലാഭകരമായ വിളകൾ സംരക്ഷിക്കാൻ പാരമ്പര്യേതര മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. . മോഷണ സംഭവങ്ങൾ പെരുകിയതോടെ വയലുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കർഷകർ നിർബന്ധിതരായി. വെളുത്തുള്ളി കൃഷിക്കാരനും ബദ്‌നൂർ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുൽ ദേശ്മുഖ് സിസിടിവി ക്യാമറകളുടെ പ്രാധാന്യം എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *