Your Image Description Your Image Description

രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് യോഗി ആദിത്യനാഥ്.ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഇതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ശ്രീ കൽക്കി ധാമം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”കഴിഞ്ഞ 10 വർഷത്തിനിടെ നാം കണ്ടത് രാജ്യത്തിന്റെ പുരോഗതിയും വികസനവുമാണ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. 2047ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസിത രാജ്യമായി മാറും. രാജ്യത്തെ ഓരോ പൗരന്മാർക്കിടയിലും ഇറങ്ങിച്ചെന്ന് സേവനം നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു.”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *