Your Image Description Your Image Description
Your Image Alt Text

പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് അന്ന് വിളച്ചതെന്തിനാണ്. അന്നേ ആ വിശേഷണത്തിന് പ്രേമചന്ദ്രൻ അർഹനാണ് എന്നത് തന്നെ. നിങ്ങൾക്ക് ഓര്മയുണ്ടാകും സോളാര്‍ അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരത്തില്‍ ഇടതു പ്രവർത്തകരോടൊപ്പം ഒരുമിച്ച് കിടന്ന പ്രേമചന്ദ്രന്‍ നേരം വെളുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ പോയി കൊല്ലാതെ യു ഡി എഫ് സ്ഥാനാർത്ഥിയായി . അന്ന് പിണറായി വിജയ വിളിച്ചതാണ് പ്രേമചന്ദ്രനെ പറ നരി എന്ന്. ഇന്നും പിണറായി വിജയൻ ആ പ്രയോഗത്തിൽ നിന്നും അണുവിട മാറിയിട്ടില്ല. 2019 ലെ ലോക് സഭാ തീര്തഞ്ഞെടുപ് കാലത്തു എന്താണ് പിണറായി വിജയൻ പറഞ്ഞത്
എന്‍കെ പ്രേമചന്ദ്രന്‍ എംപിയ്‌ക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്

. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?’ എന്ന് പിണറായി വിജയന്‍
അന്ന്കൊ ല്ലത്ത് ചോദിച്ച ചോദ്യത്തിന് ഇന്നും പ്രേമചന്ദ്രൻ ഉത്തരം പറയേണ്ടി വരും. ഇന് യു ഡി എഫ് പാളയത്തിലുള്ള പ്രേമചന്ദ്രൻ തിരെഞ്ഞെടുപ്പിൽ ജയിച്ചാൽ ബി ജെ പി പാളയത്തിലേക്ക് പോകില്ല എന്നതിന് എന്നുറപ്പു നൽകും കൊല്ലം കാർക്ക്.

.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന്‍ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്. വീണ്ടും ഒരു തിരെഞ്ഞെടുപ്പ് അടുക്കവേ പിണറായിയു ആ പ്രയോഗം താൻ അർഹിക്കുന്നതിൽ ഏറ്റവും കുറഞ്ഞ വിശേഷണം ആണെന്നത് പ്രേമചന്ദ്രൻ ആവർത്തിച്ചു തെളിയിക്കുന്ന സമയമാണിത്. ഇടത് ഹാന്ഡിലിൽ നിന്ന് യുഡി എഫിലേക്കു മാറി പിന്നിപ്പോൾ ബി ജെ പി ട്രാക്കിലേക്ക് എന്ന പോക്കാണ് പ്രേമചന്ദ്രന്റേതു . കൊല്ലാതെ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രേമചന്ദ്രന് മോദിയുമായുള്ള താലി മീൽ സംഭവം വോട്ടസ്റർമാർക്കു മുന്നിൽ വിശദീകരിക്കാൻ നന്നേ വിയർപ്പൊഴുക്കേണ്ടി വരും.

അന്നെന്താ പാര്ലമെന്റി സംഭവിച്ചത്. പ്രേമചന്ദ്രനെ മോഡി നറുക്കിട്ടെടുത്തതാണോ. യു ഡി എഫിലെ ഘടകകക്ഷിയുടെ ഒറ്റ എം പിയാണ്. എങ്ങോട്ടു വേണമോ അടർത്തി മാറ്റം ആ സാധനത്തെ ഏന് ബി ജെ പി യുടെ കുതിരക്കച്ചവട സെല്ലിനറിയാം . വലിയ കാശൊന്നും മുടക്കേണ്ടി വരില്ല . ഏറ്റവും പ്രധാനം കൂറുമാറ്റ നിരോധനം പ്രേമചന്ദ്രന് ബാധകമാകില്ല. അപ്പോൾ ബി ജെ പിക്ക് തൃശ്ശൂരും, തിരുവനന്തപുരത്തും കരതൊടാനാകാതെ പോയാൽ നേരെ പ്രേമചന്ദ്രനെ വലിച്ചു സ്വന്തം പക്ഷത്തേക്കിടം. കൊല്ലത്തു ജയിച്ചാൽ. ജയിച്ചാൽ മാത്രം. അതിനാണ് ഒരു ലോട്ടറി ടിക്കറ്റ്എടുത്തു കാത്തിരിക്കുന്ന അതീ അവസ്ഥ ബി ജെ പി ഉണ്ടാക്കി വച്ചിരിക്കുന്നത്.

മോദി പാര്ലമെന്റ് കാന്റീനിലേക്കു വന്നപ്പോളാണ് പ്രേമചന്ദ്രനെ അടക്കം കണ്ടതും,ഭക്ഷണം കഴിക്കാൻ ക്ഷണിച്ചറുമെങ്കിൽ മനസിലാക്കാം . ഡൽഹിയിലെ വസതിയിൽ ഉച്ചക്ക് ഊണ് കഴിക്കാനിരിക്കെ പെട്ടെന്നു പ്രധാനമന്ത്രിയുടെ സെക്റട്ടറിയുടെ ഫോൺ കാൾ . പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു. കാന്റീനിലേക്കു വരിക. അങ്ങനെ പ്രേമചന്ദ്രൻ ഓടിയെത്തി. മോദിയുടെ ക്ഷണം സ്വീകരിച്ചു മൃഷ്ടന്ന വിരുന്ന്. ഇതിനെതിരെ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിൽ രാഷ്ട്രീയ വിമർശന ങ്ങൾ ഉയർന്നത് സ്വാഭാവികം. അപ്പോൾ അതിനെ നേരിടാൻ പ്രേമചന്ദ്രൻ ഒടുവിൽ പ്രയോഗിച്ചത്
എന്താ . താൻ നായരായത് കൊണ്ടാണ് തന്നെ സംഘിയായി ബ്രാന്റ് ചെയ്യാൻ സി.പി. .(എം) ശ്രമിക്കുന്നതെന്ന്.

കോൺഗ്രസ് പാർടിയിൽ ബിജെപി അനുഭാവത്തെ ചൊല്ലി ഏറ്റവും വിമർശനം കേട്ടതും ഇന്നും കേൾക്കുന്നതും കെ. സുധാകരനാണ്. അതയാളുടെ പഴയ ബി ജെ പി ബന്ധം കൊണ്ട് തന്നെയാണ്. ശശി തരൂർ മുതൽ വി.ഡി സതീശൻ വരെ അക്രമിക്കപ്പെടുന്നത് അവരുടെ കറ കളഞ്ഞ ഹിന്ദുത്വ – സംഘപരിവാർ രാഷ്ട്രീയ വിധേയത്വം കൊണ്ടാണ്, അല്ലാതെ തങ്ങൾ നായരോ മേനോനോ ആയത് കൊണ്ട് ആക്രമിക്കുന്നു എന്ന് ഇവർ പോലും ഇത് വരെ പറഞ്ഞിട്ടില്ല.

എൻ. കെ പ്രേമചന്ദ്രൻ പാർലിമെന്റിലേക്ക് ജയിച്ചു കയറുന്നത് അന്നുമിന്നും കൊല്ലാതെ നല്ലൊരു ശതമാനം സംഘി വോട്ടുകളോട് കൂടിയാണെന്നത് പരസ്യമായ കാര്യമാണ്. അതിന്റെ സമ്മർദ്ദം വിടാതെ പിന്നാലെ കൂടിയപ്പോൾ ആണല്ലോ പ്രേമചന്ദ്രന് എൽ ഡി എഫ് വിടേണ്ടി വന്നതും യു ഡി എഫിൽ അഭയം തേടിയതും . . കൊല്ലം ജില്ലയിലെ നായർ പോപ്പുലേഷൻ 30% – ൽ മുകളിലാണ്. അപ്പോൾ ആ വോട്ട് ഇനിയും തനിക്കു വേണം അത് നായരായി പോയ സഹതാപത്തിന്റെ രൂപത്തിലായാലും സാരമില്ല. അതുകൊണ്ടു തനിയാന്നാണ് പ്രേമചന്ദ്രൻ ബി ജെ പിക്കാരനാകുമെന്നു കൊല്ലത്തെ പ്രബല കോൺഗ്രസ് ഗ്രൂപ്പുകളും ആർ ചന്ദ്രശേഖരനും ഒക്കെ തുറന്നടിച്ചതും. അവർക്കൊക്കെ ആശങ്കയുണ്ട് . കോൺഗ്രസിന് കിട്ടേണ്ട നായർ വോട്ടുകളൊക്കെ വാങ്ങി കോറിയിട്ടു പ്രേമചന്ദ്രൻ ബി ജെ പിക്കാർ വിളിച്ചാൽ ഏതു രാത്രിയും കൂടെ ഇറങ്ങി പോകുമെന്ന്. അതുകൊണ്ട് ഇത്തവണ മോദിയുടെ താലിമീലിന്റെ അടിസ്ഥാനത്തിൽ വളരെ ശ്രദ്ധാപൂർവം തന്നെയാകും കൊല്ലത്തെ കോൺഗ്രെസ്സ്കാർ പ്രേമചന്ദ്രനെ കൈകാര്യം ചെയ്യുക. അതിൽ പ്രേമചന്ദ്രന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഷിബു ബേബി ജോണിന് കാര്യമായൊന്നും ചെയ്യാനുമുണ്ടാകില്ല. ഷിബു പറഞ്ഞാൽ കേൾക്കുന്ന ഒരു കോൺഗ്രെസ്സ്കരനെങ്കിലും കൊല്ലത്തു ഇപ്പോൾ ഉണ്ടോ എന്ന് തപ്പി നോക്കേണ്ടി വരും

പ്രേമചന്ദ്രന് ഇടത് മുന്നണിയിലേക്ക് ഇനിയൊരു തിരിച്ചു പോക്കിന് നിശ്ശേഷം സാധ്യതയില്ലെന്ന് അയാൾക്കറിയാം. പിന്നെ മുന്നിലുള്ളത് ബിജെപിയുടെ കൂടെ കൂടി അനന്തമായ ഭാവിയാണ്. യു.ഡി.എഫ് എം.പിയായി വിജയിച്ച് എൻ.ഡി.എയിൽ പോയാൽ പോലും ഒരൊറ്റ എം.പി മാത്രമുള്ളത് കൊണ്ട് കൂറുമാറ്റ നിരോധന നിയമവും ബാധകമാവില്ല. അതുകൊണ്ടു ഇപ്പോൾ യു ഡി എഫ് സ്ഥാനാർഥി. ജയിച്ചാൽ സത്യപ്രതിജ്ഞ പിന്നാലെ ബി ജെ പി യിലേക്ക് ഒറ്റ പറക്കൽ. ഇത്രയും കാലം എം പി യായി ചുറ്റിയതല്ലേ ഇനിയുള്ള ആറു കൊല്ലം നന്നായൊന്നു രാജ്യം ഭരിക്കാം. അത് മാത്രമാണ് അത് തന്നെയാണ് പ്രേമചന്ദ്രന്റെ ലക്‌ഷ്യം. അങ്ങനെ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നുമൊരൊറ്റ ബി ജെ പി അംഗം പോലും ചെല്ലരുത് എന്ന് മതേതര കേരളം ചിന്തിക്കുന്നുണ്ടെങ്കിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പോലും പ്രേമചന്ദണ് വിജയിച്ചു വരരുത്. എന്നാണ് ഇന്നത്തെ ആവശ്യം.

ഒന്നോർക്കണം . ,മറക്കരുത്. എൽ ഡി എഫ് ഒന്നു കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും ഒരു സീറ്റിന് വേണ്ടി അത് വരെ തെറി വിളിച്ചു നടന്ന യു.ഡിഎഫ് നേതാക്കളെ കെട്ടി പിടിച്ചവനാണ്. മോദിയുടെ താലി മീൽസ് കഴിച്ചു വന്നപ്പോഴേക്കും റെവല്യൂഷണറി പ്രേമചന്ദ്രൻ വെറും നായരായി, അടുത്തത് താൻ ഹിന്ദുവായത് കൊണ്ടാണ് സി.പി. എം കൊല്ലാതെ തിരെഞ്ഞെടുപ്പ് ഗോദയിൽ വളഞ്ഞിട്ടു ആക്രമിക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. അതിനുള്ള കാപ്സ്യൂളുകൾ എല്ലാം പ്രേമചന്ദ്രൻ കൂട്ടി വച്ചിട്ടുണ്ട്. പൈൻ കൊല്ലത്തു ബി ജെ പി അകമഴിഞ്ഞ് തന്നെ പ്രേമചന്ദ്രനെ സഹായിക്കുകയും ചായയും. കഴിഞ്ഞ തവണത്തേതു പോലെ. കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാർത്ഥിയായി തേഞ്ഞൊട്ടിയ പാവം കെ വി സാബുവിന്റെ കരച്ചിൽ ഇപ്പോളും ബി ജെ പി ജില്ലാ ആസ്ഥാനത്തു മുഴങ്ങിക്കേൾക്കും. ഒന്ന് തീർച്ച കോൺഗ്രസിന് പറ്റിയ സ്ഥാനാർഥി തന്നെയാണ് പ്രേമചന്റ്മന്.

Leave a Reply

Your email address will not be published. Required fields are marked *