Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പേര് നിര്‍ദേശിക്കാന്‍ സി.പി.എം. ജില്ലാ ഘടകങ്ങള്‍ക്ക് സംസ്ഥാന സെക്രേട്ടറിയറ്റ് നിര്‍ദേശം നല്‍കിയതോടെ പേരുകളില്‍ ഇനിയും മാറ്റങ്ങള്‍ക്കു സാധ്യതയാണ് കാണുന്നത് . ഓരോ മണ്ഡലത്തില്‍നിന്നും രണ്ടു പേരുകള്‍ വീതമാണ് നിലവില്‍ സംസ്ഥാനനേതൃത്വത്തിനു മുന്നിലെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടന്നെങ്കിലും ഈ മാസം 27 ആം തീയതിക്ക് മുന്‍പ് അന്തിമലിസ്റ്റ് നല്‍കാന്‍ ജില്ലാ ഘടകങ്ങള്‍ക്കു നിര്‍ദേശം കൊടുക്കാൻ തീരുമാനിച്ചു പിരിഞ്ഞു .

എറണാകുളത്ത് പതിവുപോലെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള പുതുമുഖത്തെ മത്സരിപ്പിക്കാനാണ് തീരുമാനമെടുത്തതെങ്കിലും ഗ്ലമറുള്ള മറ്റാരെയെങ്കിലും കിട്ടിയാൽ അവരെയും പരിഗണിക്കും .

നടൻ മമ്മൂട്ടിയുടെ പേര് സജീവമായി കേൾക്കുന്നു . മമ്മൂട്ടി ഇതുവരെയും മനസ്സ് തുറന്നിട്ടില്ല , മമ്മൂട്ടി സമ്മതിച്ചാൽ സ്ഥാനാർത്ഥി അദ്ദേഹം തന്നെയായിരിക്കും . മമ്മൂട്ടി മത്സരിച്ചാൽ വിജയം ഉറപ്പാണ് . പഠനകാലം മുതൽ മമ്മൂട്ടിയുടെ തട്ടകം എറണാകുളമായതിനാൽ വ്യക്തിബന്ധവും ഏറെയാണ് .

മമ്മൂട്ടിയുടെ താരപ്രഭയും , വ്യക്തിബന്ധവും മുതൽക്കൂട്ടാകും . മമ്മൂട്ടി സമ്മതിച്ചില്ലെങ്കിൽ ലത്തീൻ സമുദായക്കാരനായ സ്വതന്ത്രനായിരിക്കും സ്ഥാനാർത്ഥി . സ്ഥാനാർത്ഥിയെ കണ്ടെത്താൻ കെ.വി. തോമസിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹം നിര്‍ദേശിക്കുന്ന പേരിന് പ്രഥമ പരിഗണന നല്‍കും. മുന്‍കാലങ്ങളില്‍ പാര്‍ട്ടി എറണാകുളത്തേക്കു കണ്ടെത്തിയ സ്ഥാനാര്‍ഥികളില്‍ പലരും തീര്‍ത്തും പുതുമുഖങ്ങളായിരുന്നതിനാല്‍ വേണ്ടത്ര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. കെ.വി. തോമസിന്റെ മകള്‍ രേഖാ തോമസിന്റെ പേരും ഇതിനിടെ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

മറ്റു മണ്ഡലങ്ങളില്‍നിന്നു വ്യത്യസ്തമായി എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതിയാണ് സി.പി.എം. ഏറെക്കാലമായി പുലര്‍ത്തുന്നത്. ലോക്‌സഭയിലും നിയമസഭയിലും കാലാകാലങ്ങളില്‍ പാര്‍ട്ടി കണ്ടെത്തിയവര്‍ ലത്തീന്‍ സമുദായത്തില്‍ നിന്നുള്ളവരാണ്.

ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഡോ.ജെ. ജേക്കബ്, ഡോ. ജോ ജോസഫ് എന്നിവരെ രംഗത്തിറക്കിയാണു നേരത്തെ പരീക്ഷണം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *