Your Image Description Your Image Description

 ജഡ്‌ജിയുടെ ചേംബറിൽ ലൈംഗിക ചൂഷണത്തിനിരയായെന്ന ആരോപണവുമായി ബലാത്സംഗത്തെ അതിജീവിച്ച യുവതി. ത്രിപുരയിലെ കമാൽപുർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് സംഭവം.

നേരത്തേ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ ഈമാസം 16-നാണ് അതിജീവിത ജഡ്ജിയുടെ ചേംബറിലെത്തിയത്. മൊഴി നൽകുന്നതിനിടെ ജഡ്‌ജി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നും പുറത്തേക്കോടിയ താൻ ഭർത്താവിനെയും അഭിഭാഷകരെയും അറിയിക്കുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *