Your Image Description Your Image Description
Your Image Alt Text

വാഷിങ്‌ടൻ: രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച് രണ്ടിലും ഗർഭധാരണമുണ്ടായ യുവതി വ്യത്യസ്ത ദിവസങ്ങളിലായി ”ഇരട്ട” പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അലബാമയിൽ നിന്നുള്ള 32 കാരിയായ കെൽസി ഹാച്ചർ അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി 7:49 നാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ 6:09 ന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

ആദ്യത്തെയാൾ റോക്‌സി ലെയ്‌ല രണ്ടാമത്തെ കുട്ടി റെബൽ ലേക്കൻ. അമ്മയെയും പെൺമക്കളെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ‘നമ്മുടെ അത്ഭുത ശിശുക്കൾ പിറന്നു!’ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘ഡബിൾഹാച്ച്‌ലിംഗ്സിൽ കെൽസി ഹാച്ചർ പോസ്റ്റ് ചെയ്തു.

പ്രസവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സമൂഹമാധ്യമത്തിൽ പങ്കിടാമെന്ന് ഹാച്ചർ അറിയിക്കുകയും ചെയ്തു. എട്ടാമത്തെ ആഴ്ചയിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് യുവതി ഇരു ഗർഭപാത്രത്തിലും ഒരോ ഭ്രൂണം വീതമുണ്ടെന്ന് മനസ്സിലാക്കിയത്. മസാജ് തെറാപ്പിസ്റ്റും മൂന്ന് കുട്ടികളുടെ അമ്മയുമായ ഹാച്ചർ ഇതോടെ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു.

രണ്ട് ഗർഭപാത്രങ്ങളിലും ഗർഭധാരണം വളരെ വിരളമാണെന്ന് ഡോക്ടമാർ പറയുന്നു. ‘യൂട്രസ് ഡിഡെൽഫിസ്’ അതായത് ഇരട്ട ഗർഭപാത്രമുള്ള അവസ്ഥ തനിക്കുണ്ടെന്ന് 17 വയസ്സ് മുതൽ ഹാച്ചറിന് അറിയാമായിരുന്നു. ഈ അവസ്ഥ 0.3 ശതമാനം സ്ത്രീകളിൽ മാത്രമാണ് കാണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *