Your Image Description Your Image Description
Your Image Alt Text

സിനിമാ താരം രശ്‌മിക മന്ദാന കയറിയ മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ വിസ്താര വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ പറയുന്നു . ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂർ പിന്നണിട്ട ശേഷമാണ് തകരാറുകൾ ശ്രദ്ധയിൽ പെട്ടതും അടിയന്തിരമായി ലാൻഡ് ചെയ്യിച്ചതും . ആർക്കും തന്നെ പരിക്കുകൾ ഇല്ല .

ഇക്കാര്യം താരം തന്നെയാണ് ആരാധകരോട് പങ്കു വെച്ചത് . ‘മരണത്തില്‍ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ച് കമന്റിട്ടിരിക്കുന്നത്.

ഫെബ്രുവരി 17-നാണ് സംഭവം. അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *