Your Image Description Your Image Description
Your Image Alt Text

ഒരു പരീക്ഷണ ചിത്രമായിരുന്നിട്ട് കൂടി ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുകയാണ് ഭ്രമയുഗം . രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം റിലീസ് വാരാന്ത്യ ദിനങ്ങളില്‍ ബോക്സ് ഓഫീസില്‍ അത്ഭുതം തന്നെ സൃഷ്ടിക്കുകയാണ്. ഭൂതകാലത്തിലൂടെ തന്നെ പരിമിതമായ കഥാപാത്രങ്ങളെ ഉപയോഗിച്ച എങ്ങനെ മനുഷ്യമനസ്സ്സിനെ ഭയപ്പെടുത്താൻ എന്നതിൽ വിജയിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍.

ഫെബ്രുവരി 15 നു റിലീസ് ചെയ്ത ചിത്രം തുടക്കത്തിൽ തന്നെ പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ ദിനം പ്രതി ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന ഘടകവും ചിത്രത്തിന് വലിയ ഹൈപ്പ് കൊടുത്തിട്ടുണ്ട് .

കേരള ബോക്സ് ഓഫീസ് മാത്രമെടുത്താല്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.05 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ചത്തെ കേരള കളക്ഷന്‍ 2.40 കോടി. വലിയ തിരക്കാണ് ചിത്രത്തിന് ശനിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. പ്രേക്ഷകരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് റിലീസ് ദിനത്തില്‍ കേരളത്തില്‍ നൂറിലധികം അഡീഷണല്‍ ഷോസ് ആണ് ലഭിച്ചതെങ്കില്‍ ശനിയാഴ്ച അത് 140 ല്‍ അധികമായി ഉയര്‍ന്നു. കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത് 3 കോടിയാണ്. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം 8.45 കോടി. മികച്ച കളക്ഷനാണ് ഇത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ വാരാന്ത്യം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *