Your Image Description Your Image Description
Your Image Alt Text

മല്ലിക സുകുമാരൻ എന്ന അഭിനേത്രി തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് അൻപത് വർഷങ്ങൾ . 1974 ൽ ജി അരവിന്ദന്റെ ഉത്തരായനം സിനിമയിലൂടെയാണ് മല്ലിക സുകുമാരൻ സിനിമയിലേക്കെത്തുന്നത് . അതെ വര്ഷം തന്നെ ഇറങ്ങിയ യവനിക എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു . സ്വഭാവ നടിയായും ഹാസ്യ നടിയായും വില്ലത്തിയായും മലയാളിക്കു മുൻപിൽ നിരവധി ചിത്രങ്ങളിലാണ് മല്ലിക സുകുമാരൻ എത്തിയത് . നടൻ സുകുമാരനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്ത മല്ലിക പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ പരമ്പരകളിൽ നിറ സാന്നിധ്യമായി മാറി .

മലയാളസിനിമയ്ക്ക് മല്ലിക അഭിനേത്രി മാത്രമല്ല പകരം വെക്കാനില്ലാത്ത മലയാളം സിനിമയുടെ രണ്ട് നടന്മാരുടെ ‘അമ്മ കൂടിയാണ് . ഇന്ദ്രജിത് സുകുമാരനും പൃത്വിരാജ് സുകുമാരനും അടങ്ങുന്ന സിനിമാ കുടുംബത്തിന്റെ നേടും തൂണാണ് പ്രിയപ്പെട്ട മല്ലിക .

1974 ലെ ഉത്തരായനത്തിൽ തുടങ്ങി 2024 ലെ ക്വീൻ എലിസബത്ത് വരെ എത്തി നിൽക്കുമ്പോൾ വെള്ളിത്തിരയിൽ അൻപത് വർഷങ്ങളാണ് പൂർത്തിയാകുന്നത് അഭിനേത്രി എന്നതിന് പുറമെ ഡബ്ബിങ് ആര്ടിസ്റ് ആയും ഗായിക ആയും ടെലിവിഷൻ പരിപാടികളിൽ ജഡ്ജ് ആയുമൊക്കെ മല്ലികാമ്മ ഇപ്പോഴും മലയാളി പ്രേക്ഷകർക്ക് മുൻപിൽ നിറ സാന്നിധ്യമായി നിൽക്കുകയാണ് .

സിനിമ ജീവിതത്തിന് അൻപത് തികയുമ്പോൾ ഈ അവസരം ആഘോഷിക്കുന്നതിനായി ഞായറാഴ്ച തമ്പാനൂരിലെ ഡിമോറ ഹോട്ടലിൽ മല്ലിക വസന്തം @50 എന്ന പേരിൽ ഒരു പ്രത്യേക ചടങ്ങ് നടത്തുന്നുണ്ട്

നിയമ-വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. നടൻ സുരേഷ് ഗോപി മല്ലികയെ പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ കരുണ് അവാർഡ് സമ്മാനിക്കും. പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ഡോ എം വി പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം ജയചന്ദ്രൻ, ജി സുരേഷ് കുമാർ, ജ്യോതികുമാർ ചാമക്കാല, തുടങ്ങിയ വ്യവസായ രംഗത്തെ സുഹൃത്തുക്കൾ പ്രസംഗിക്കും. വാട്‌സ്ആപ്പ് കൂട്ടായ്മയായ ‘ഫ്രണ്ട്സ് ആൻഡ് ഫോസ്’ ആണ് പരിപാടിയുടെ പ്രാഥമിക സംഘാടകർ.

Leave a Reply

Your email address will not be published. Required fields are marked *