Your Image Description Your Image Description

ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഉത്തർപ്രദേശിൽ 14,000 പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ലക്‌നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ 10 ലക്ഷം കോടി ചെലവഴിച്ചുള്ള പദ്ധതികൾക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.

”അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ലക്‌നൗവിലേക്ക് ഒഴുകി എത്തുന്ന വിനോദ സഞ്ചാരികളുടെ നിരക്ക് വളരെ കൂടുതലാണ്. ഉത്തർപ്രദേശ് സാമ്പത്തിക ഹബ്ബായി മാറികൊണ്ടിരിക്കുകയാണ്. പുതുതായി തുടങ്ങുന്ന പദ്ധതികൾ സംസ്ഥാനത്ത് ഏകദേശം 34 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത് രാജ്യത്തെ പുരോഗതിയിലേക്കും സാമ്പത്തിക വളർച്ചയിലേക്കും നയിക്കും”.- പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *