Your Image Description Your Image Description

കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘ആരോഗ്യ ഡോക്ടർ ഓൺ വീൽ’ പദ്ധതി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.ഉധംപുർ-കത്വാ മേഖലയിൽ കേന്ദ്ര ആരോഗ്യ, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയിൽ 13,000 പേർ ഗുണഭോക്താക്കളായ പശ്ചാത്തലത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു.

ഗതാഗതസൗകര്യം മോശമായ ഗ്രാമീണമേഖലയിൽ ആതുരസേവനത്തിന് സജ്ജമാക്കിയ സൗജന്യ മൊബൈൽ ടെലിമെഡിസിൻ ക്ലിനിക് പദ്ധതിയാണ് ‘ആരോഗ്യ ഡോക്ടർ ഓൺ വീൽ.’ ഇതിൽ മൊബൈൽക്ലിനിക്കിലൂടെ രോഗികൾക്ക് അവരുടെ ഭാഷയിൽ രോഗവിവരങ്ങൾ അറിയിക്കാം. നിർമിതബുദ്ധിയുടെ സഹായത്തോടെ രോഗത്തിന് മികച്ച പരിഹാരം കണ്ടെത്തുന്ന വിദഗ്ധരിലേക്ക് ആ വിവരങ്ങൾ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *