Your Image Description Your Image Description

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് യാർഡിലേക്ക് പോകുകയായിരുന്ന തീവണ്ടി പാളംതെറ്റി. ആളപായമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. ജോലാർപ്പേട്ടയിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിയ ഏലഗിരി എക്സ്‌പ്രസിന്റെ എൻജിന്റെ മൂന്നുചക്രങ്ങളാണ് പാളംതെറ്റിയത്. രണ്ടു മണിക്കൂർ സമയമെടുത്താണ് എൻജിൻ വീണ്ടും പാളത്തിൽ കയറ്റിയത്.

സംഭവത്തെത്തുടർന്ന് ചെന്നൈ സെൻട്രലിൽനിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള തീവണ്ടികൾ രണ്ടുമണിക്കൂറോളം വൈകി. കേരളത്തിലേക്കുള്ള ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്‌പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് എന്നീ തീവണ്ടികൾ പുറപ്പെടാൻ അരമണിക്കൂർ വൈകി. മറ്റ് പത്തോളം തീവണ്ടികളും പുറപ്പെടാൻ വൈകി.

Leave a Reply

Your email address will not be published. Required fields are marked *