Your Image Description Your Image Description

താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും ഞായറാഴ്ചകളിൽ മംഗളൂരുവിൽനിന്ന് താംബരത്തേക്കും സർവീസ് നടത്തിയിരുന്ന പ്രത്യേക പ്രതിവാര എക്സ്പ്രസ് മാർച്ചിൽ വീണ്ടും സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോച്ചുകളുടെ അഭാവംമൂലമാണ് ജനുവരി 27 വരെ സർവീസ് നടത്തിയ പ്രത്യേക തീവണ്ടി പിന്നീട് നീട്ടാതിരുന്നതെന്നും അവർ പറഞ്ഞു.

അവധിക്കാല തിരക്ക് ആരംഭിക്കുന്ന മാർച്ചോടെ താംബരത്തുനിന്ന് മംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർമുതലാണ് യാത്രക്കാരുടെ തുടർച്ചയായ ആവശ്യത്തെ തുടർന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രതിവാരവണ്ടി അനുവദിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് താംബരത്ത്നിന്ന് സർവീസ് ആരംഭിച്ചിരുന്ന വണ്ടി മംഗളൂരുവിൽ പിറ്റേന്നുരാവിലെ 6.20-നാണ് എത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *