Your Image Description Your Image Description

കർഷകരുടെ ഡൽഹി ചലോ മാർച്ചിന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച മുസഫർനഗറിൽ വിളിച്ച കർഷക മഹാപഞ്ചായത്തിലാണ് തീരുമാനം. ഐക്യദാർഢ്യവുമായി അടുത്തയാഴ്ച ഗാസിപുർ അതിർത്തിയിലേക്ക് ട്രാക്ടർറാലി നടത്തുമെന്നും എന്നാൽ, ഡൽഹിയിലേക്ക് കടക്കില്ലെന്നും ടികായത്ത് പറഞ്ഞു. സംയുക്ത കിസാൻമോർച്ചയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

സമരത്തിന് ഐക്യദാർഢ്യവുമായി ശനിയാഴ്ച ഭാരതീയ കിസാൻ യൂണിയൻ ചരുണിവിഭാഗം ഹരിയാണയിൽ ട്രാക്ടർറാലി നടത്തി. ഉഗ്രഹൻവിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ മുതിർന്ന ബി.ജെ.പി. നേതാക്കളുടെ വീടിനുമുന്നിൽ ധർണ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *