Your Image Description Your Image Description

ഇന്ത്യയിൽ ആറു ലത്തീൻ രൂപതകളിലേക്കുള്ള ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കോതമംഗലം കല്ലൂർകാട് സ്വദേശി ഫാ. തോമസ് മാത്യു കുട്ടിമാക്കൽ (ഇന്ദോർ രൂപത), മാനന്തവാടി കൂളിവയൽ സ്വദേശി ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ (ഖണ്ട്വ രൂപത) എന്നിവരാണ് മലയാളികൾ.

ബിഹാറിലെ പൂർണിയ ബിഷപ്പായി ഫാ. ഫ്രാൻസിസ് ടിർക്കെ, നൽഗോണ്ട ബിഷപ്പായി ഫാ. കർണം ധമൻകുമാർ, ഖമ്മം ബിഷപ്പായി ഫാ. പ്രകാശ് സഗിലി, ഔറംഗാബാദ് ബിഷപ്പായി ബിഷപ്പ് ലാൻസി പിന്റോ എന്നിവരെയും നിയമിച്ചു. വിശാഖപട്ടണം, ഔറംഗാബാദ്, ഇന്ദോർ എന്നീ രൂപതകളിലെ ബിഷപ്പുമാരുടെ രാജിയും മാർപാപ്പ അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *