Your Image Description Your Image Description

മദ്യനയക്കേസിൽ തുടർച്ചയായി സമൻസയച്ചിട്ടും ഹാജരാകുന്നില്ലെന്ന ഇ.ഡി. ഹർജിയിൽ മാർച്ച് 16-ന് നേരിൽ ഹാജരാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ഡൽഹി റൗസ് അവന്യൂ കോടതി. ശനിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസ് മുഖേന കോടതിയിൽ ഹാജരായ കെജ്‌രിവാൾ, നിയമസഭാസമ്മേളനം നടക്കുന്നതും വിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതും ചൂണ്ടിക്കാട്ടി നേരിൽ ഹാജരാകുന്നതിലെ ബുദ്ധിമുട്ടറിയിച്ചു.

മാർച്ച് ആദ്യവാരംവരെ ബജറ്റ് സമ്മേളനമുണ്ടെന്നും അതിനുശേഷം ഹാജരാകാമെന്നും അറിയിച്ചു. ഇതു കണക്കിലെടുത്ത അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര ഹർജി പരിഗണിക്കുന്നത് മാർച്ച് 16-ലേക്കു മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *