Your Image Description Your Image Description

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രതിപക്ഷം അനാവശ്യവും വൈകാരികവുമായ വിഷയങ്ങൾ ഉയർത്തുമെന്നും വികസനം, പാവപ്പെട്ടവർക്കായുള്ള നയങ്ങൾ, രാജ്യത്തിന്റെ ആഗോളവളർച്ച എന്നീ വിഷയങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ഉറച്ചുനിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ശനിയാഴ്ച ആരംഭിച്ച ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗങ്ങൾ. പഞ്ചായത്ത് ഭാരവാഹികൾമുതൽ 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് 210 പ്രതിനിധികൾ പങ്കെടുക്കും.ബി.ജെ.പി. ജയിക്കുന്ന 370 സീറ്റ് മുതിർന്ന നേതാവ് ശ്യാമപ്രസാദ് മുഖർജിക്കുള്ള ആദരവാണെന്ന് മോദി പറഞ്ഞു. ജമ്മു-കശ്മീരിന് പ്രത്യേകപദവി വ്യവസ്ഥചെയ്ത ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് തുടക്കംമുതൽ ആവശ്യപ്പെട്ട നേതാവാണ് ശ്യാമപ്രസാദ് മുഖർജി. ഓരോ ബൂത്തിലും 2019-ൽ നേടിയതിനെക്കാൾ 370 വോട്ടുകൾ വീതം കൂടുതൽ നേടണമെന്നും പ്രവർത്തകർക്ക് പ്രധാനമന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *