Your Image Description Your Image Description

ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. 2018-ൽ അവതരിപ്പിച്ച പദ്ധതിയിൽ, ബോണ്ട് വാങ്ങുന്ന കോർപ്പറേറ്റുകളുടെ വ്യക്തിവിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയ്ക്കെതിരാണ് നിലവിലെ വിധിയെന്ന് ചൂണ്ടിക്കാട്ടി ദാതാക്കൾക്ക് ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നാണ് കേന്ദ്രനിലപാട്.

തിരഞ്ഞെടുപ്പ് ബോണ്ടുവഴി രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകിയ അജ്ഞാതരുടെ പേരുകൾ മാർച്ച് 13-നകം വെളിപ്പെടുത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. ചെലവഴിക്കാത്ത തുക ദാതാവിന് തിരികെ നൽകേണ്ടിവരും. ഇത് വീണ്ടും വ്യക്തിവിവരങ്ങൾ വെളിപ്പെടാനും കാരണമാകും. കോടതിവിധി മാനിക്കുന്നു, എങ്കിലും ചില കമ്പനികളും രാഷ്ട്രീയ പാർട്ടികളും കള്ളപ്പണം വെളിപ്പിക്കാനുള്ള മാർഗമായി ഈ വിധി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *