Your Image Description Your Image Description

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും മറ്റ് ആവശ്യങ്ങളും മുൻനിർത്തി ‘അമൃത്‌ബാൽ’ എന്നപേരിൽ വ്യക്തിഗതനിക്ഷേപ ലൈഫ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് എൽ.ഐ.സി. ഓരോ പോളിസിവർഷം കഴിയുമ്പോഴും 1000 രൂപയ്ക്ക് 80 രൂപയെന്ന ക്രമത്തിലുള്ള ഗ്യാരണ്ടീഡ് അഡീഷനാണ് പദ്ധതിയുടെ പ്രത്യേകത.

പോളിസി കാലാവധിതീരുന്നതുവരെ ഇതുതുടരും. 30 ദിവസം പ്രായമായ കൈക്കുഞ്ഞുമുതൽ 13 വയസ്സുവരെയുള്ളവർക്ക് ഇതിൽ അംഗമാകാം. 18 വയസ്സിനും 25 വയസ്സിനുമിടയിൽ പോളിസികാലാവധി പൂർത്തിയാകുന്ന വിധത്തിലാണ് ക്രമീകരണം.ഒറ്റത്തവണ പ്രീമിയത്തിന് ചുരുങ്ങിയത് അഞ്ചുവർഷമാണ് പോളിസി കാലാവധി. പരമാവധി 25 വർഷവും. ഫെബ്രുവരി 17 മുതൽ പോളിസി പ്രാബല്യത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *