Your Image Description Your Image Description

പേടിഎം നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്കു മാറ്റുന്നു. പേടിഎം പേമെന്റ് ബാങ്കിന് ആർ.ബി.ഐ. നിയന്ത്രണംകൊണ്ടുവന്ന പശ്ചാത്തലത്തിലാണ് നടപടി. ക്യു.ആർ. കോഡുകൾ, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ വഴിയുള്ള വ്യാപാര ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ ആക്സിസ് ബാങ്കിൽ എസ്‌ക്രോ അക്കൗണ്ട് തുടങ്ങിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു.ആർ.ബി.ഐ. നിർദേശമനുസരിച്ച് ഇന്റർമീഡിയറികളായ ഫിൻടെക് കമ്പനികൾ ഓൺലൈനായി സ്വീകരിക്കുന്ന തുക നോഡൽ അക്കൗണ്ടിൽ ശേഖരിച്ച് ഉടൻ ആർക്കാണോ നൽകേണ്ടത് അവരുടെ അക്കൗണ്ടിലേക്കു മാറ്റണം.

ഇടപാടുകളിൽ ഉൾപ്പെടുന്ന ബാങ്കുകളിൽനിന്നെത്തുന്ന ഫണ്ട് സ്വീകരിക്കുന്നതിനും നിർദിഷ്ട വ്യാപര സ്ഥാപനങ്ങൾക്ക് കൈമാറാനുമുള്ള പ്രത്യേക അക്കൗണ്ടാണ് നോഡൽ അക്കൗണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയതിനെത്തുടർന്നാണ് പേടിഎം പേമെന്റ് ബാങ്കിനെതിരേ ആർ.ബി.ഐ. നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *