Your Image Description Your Image Description
Your Image Alt Text

കുറച്ച് ചിക്കനോ ബീഫോ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല.. എന്ന് പറയുന്നവർ ഇതൊന്ന് അറിഞ്ഞോളൂ.. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, ധാതു ലവണങ്ങൾ, വിറ്റാമിൻ എന്നിവ. ഇതിൽ അന്നജം എന്നത് മാംസാഹാരത്തിൽ തീരെയില്ല. വിറ്റാമിൻ വളരെ ചെറിയ അളവിൽ ചുരുക്കം ചിലയിനം മാംസ്യഭക്ഷണത്തിൽ കാണാം.മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നതായാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാംസം സംസ്‌ക്കരിച്ച്‌ പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച്‌ സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്‌ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.ചുവന്ന മാംസം ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക്ക്യാൻസർ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും.

മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *