Your Image Description Your Image Description
Your Image Alt Text

വാല്‍നട്ട് എന്ന പേരും ജുഗ്ലാന്‍സ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്‌ന്റെ സ്വദേശം ഇറാനാണ്. ഫലം, ഇല, തോല്‍, പരിപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. പരിപ്പില്‍ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്. ഇന്ത്യയില്‍ കശ്മീരില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ഇത് മെച്ചപ്പെട്ട ഒരു ആന്റി ഒക്‌സിഡന്റാണ്. ടൈപ്പ് 2 ഡയബെറ്റിക്കിന് ഇത് നല്ലൊരു ഔഷധമാണ്. ഒരു പിടി വാല്‍നട്ട് കഴിച്ചാല്‍, ആറ് മാസം തുടര്‍ന്നാല്‍ ഇതിന്റെ ഗുണം നേരിട്ടറിയാമത്രെ. മധുരമില്ലാത്തതിനാല്‍ കുട്ടികള്‍ കഴിയ്ക്കാന്‍ സാധ്യതയില്ല. പാലിലോ മറ്റൊ അരച്ച് ചേര്‍ത്ത് നല്‍കിയാല്‍ ബുദ്ധിക്ക് വിശേഷം. വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവന് ശേഷിയുണ്ട്.

 

വാല്‍നട്ട് അരച്ച് മുഖത്ത് ഇടുന്നതും നല്ലതാണ്, എന്നാല്‍ വില പലപ്പോഴും ഇതിന് തടസമാണ്. ബര്‍ഫി പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാമെങ്കിലും നേരിട്ട് കഴിക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *