Your Image Description Your Image Description
Your Image Alt Text

ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിൽ. ജമ്മു കശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർതാസിനെ പയ്യന്നൂർ പോലീസ് ചോദ്യം ചെയ്തു വരികയാണ്. താൻ മുംബൈയിൽ വിദ്യാർത്ഥിയാണെന്ന് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. 12 മണിയോടെ നാവിക അക്കാദമിയിലെത്തിയ മുഹമ്മദ് ഗേറ്റിലൂടെ കടക്കാൻ ശ്രമിച്ചു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *