Your Image Description Your Image Description

നവകേരള സദസ്സിൽ സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആത്മസംയമനം പാലിക്കണമെന്ന ഉത്തരവ് നാട്ടുകാർ അനുസരിച്ചു. അവർ ഉദ്ദേശിച്ച തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവർക്ക് നേരെ പൊലീസും സിപിഎമ്മും വ്യാപക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

അതേസമയം, നിയമപാലനത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ എഡിജിപിയുടെ നിർദേശം. നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമവും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന നവകേരള സദസിൽ ക്രമസമാധാന ചുമതലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിവിൽ പോലീസ് ഓഫീസർമാർക്കും അതിനുമുകളിലുള്ളവർക്കും ഗുഡ് സർവീസ് എൻട്രി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ എസ്പിമാർക്കും ഡിഐജിമാർക്കും നിർദേശം നൽകി. നിരവധി പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് സദസ് നടത്തിയത്. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *