Your Image Description Your Image Description
Your Image Alt Text

സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുട്ട. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ധൈര്യമായി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍ എ, ഡി, ബി 12, സെലിനിയം എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകള്‍.

പലപ്പോഴും കേടായ മുട്ടയും നല്ല മുട്ടയും കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മുട്ട പൊട്ടിക്കാതെ തന്നെ കേടായോ എന്ന് അറിയാന്‍ കഴിയുംമുട്ടയുടെ പഴക്കം കണ്ടെത്താന്‍ കഴിയുന്ന പ്രധാന മാര്‍ഗമാണ് ഫ്ളോട്ടിംഗ് ടെസ്റ്റ്. മുട്ടയും തണുത്ത വെള്ളവുമാണ് ഇതിന് ആവശ്യം. പുതിയ മുട്ടയാണെങ്കില്‍, നല്ല മുട്ടയാണെങ്കില്‍ മുട്ടകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കും. എന്നാല്‍ ചീഞ്ഞ മുട്ടകള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കും. കേടായ മുട്ടകളിലെ ഷെല്ലിനുള്ളിലെ ചെറിയ എയര്‍ പോക്കറ്റാണ് പൊങ്ങി കിടക്കുന്നതിന് കാരണം. മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *