Your Image Description Your Image Description
Your Image Alt Text

പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പഴമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിന് പുറമെ ദഹനക്കേട്, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറ്റിലെ അൾസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പപ്പായ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ…

വേണ്ട ചേരുവകൾ…

നല്ല പഴുത്ത പപ്പായ 1 ബൗൾ (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
തണുപ്പിച്ച പാൽ ഒരു കപ്പ്
ഐസ്‌ക്രീം രണ്ട് സ്‌കൂപ്പ്
പഞ്ചസാര 2 ടേബിൾസ്പൂൺ
കോൺഫ്‌ളക്സ് 2 സ്പൂൺ
ഡ്രൈ ഫ്രൂട്ട്‌സ് അലങ്കരിക്കാൻ
ഏലയ്ക്ക 1 പിടി
പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ഒരു മിക്‌സിയുടെ ജാറിൽ പപ്പായ , തണുപ്പിച്ച പാൽ പഞ്ചസാര പപ്പായ ഐസ്‌ക്രീം ,ഏലക്ക പൗഡർ ഇവ നന്നായി ബ്ലെൻഡ് ചെയ്യുക. ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളിൽ കുറച്ച് പപ്പായ, ഐസ്‌ക്രീം കോൺഫ്ളക്സ്, ഡ്രൈഫ്രൂട്‌സ് എന്നിവ വിതറി കഴിക്കുക.

About Author
Silpa
View All Articles

Leave a Reply

Your email address will not be published. Required fields are marked *