Your Image Description Your Image Description
Your Image Alt Text

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന ഭാ​​ര്യയുടെ പരാതിയിൽ യുവാവിന് 9 വർഷം കഠിന തടവ്. 2016-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്.വിവാഹം കഴിഞ്ഞയുടനെ പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. നിർബന്ധിത പ്രകൃതിവിരുദ്ധ, ലൈംഗികത ഉൾപ്പെടെ, മാനസികവും ശാരീരികവുമായാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരിലും തന്നെ ഉപ​ദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

പീഡനം സഹിക്കാനാകാതെ യുവതി മകളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് പ്രതിക്കെതിരെ പരാതി നൽകുകയായിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ ഐപിസി സെക്ഷൻ 377, 498 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *