Your Image Description Your Image Description
Your Image Alt Text

രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മത്സരിക്കുമോ? അതോ അമ്മയുടെ സീറ്റായ റായ് ബറേലിയിലേക്ക് കളം മാറ്റുമോ? കോൺഗ്രസ് നേതാക്കൾക്ക് ആർക്കും തന്നെ ഇതേക്കുറിച്ച് യാതൊരു എത്തുംപിടിയും കിട്ടുന്നില്ല . രാഹുൽഗാന്ധി ഇതുവരെ മനസ്സ് തുറന്നിട്ടില്ല .

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകാതിരിക്കുന്നതും രാഹുലിനെ തട്ടിയാണ്. രാഹുൽ വയനാട് മണ്ഡലത്തിൽ നിന്നും മാറിയാൽ ആ സീറ്റ് തങ്ങൾക്ക് വേണമന്ന ആവശ്യം ലീഗ് ശക്തമാക്കിയിരിക്കുകയാണ് . മൂന്നാം സീറ്റ് കിട്ടിയേ തീരൂ എന്ന് കടുംപിടുത്തം പിടിക്കുന്നത് ഈ സീറ്റിലെ സാധ്യത കൂടി മുന്നിൽ കണ്ടാണ്.

കോൺഗ്രസ് വഴങ്ങാതെ വന്നാൽ രാജ്യസഭാ സീറ്റ് ഉറപ്പിക്കാമെന്നതും ലീഗിന്റെ തന്ത്രം. സംഘടനാപ്രശ്‌നങ്ങൾ ഉയർത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിച്ചാൽ അടുത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റിലാണ് ലീഗിന്റെ കണ്ണ്.

അധിക രാജ്യസഭ സീറ്റ് ലീഗിന് നൽകിയ ചരിത്രമുണ്ടെങ്കിലും ഇപ്പോൾ ജെബി മേത്തർ മാത്രമാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. ജോസ് കെ. മാണി, ബിനോയ് വിശ്വം, എളമരം കരീം എന്നിവരുടെ കാലാവധി ജൂണിൽ അവസാനിക്കും.

നിയമസഭ സീറ്റുകൾ കണക്കാക്കിയാൽ ഒരു രാജ്യസഭസീറ്റ് യു.ഡി.എഫിനുണ്ടാകും. അതിലാണ് ലീഗിന്റെ കണ്ണുടക്കിയിരിക്കുന്നത് . നിരവധി പേർ കുപ്പായമിട്ടു നിൽക്കുന്നതിനാൽ ഇക്കാര്യത്തിലൊരു തീരുമാനം ഇപ്പോഴെടുക്കില്ല .

യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും അതൃപ്തിയുണ്ട്. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല , എങ്കിലും ഫ്രാൻസിസ് ജോർജ്ജ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട് .

മാണി ഗ്രൂപ്പിന്റെ തോമസ് ചാഴിക്കാടനാണ് ഇവിടുത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി .
നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി .ഇതേ തുടർന്ന് വേഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തിരുമാനം വൈകി. ഇതാണ് ജോസഫ് വിഭാഗത്തിന്റ അതൃപ്തിക്ക് കാരണം.

കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.

എൽ.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ സിപിഎം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്‌നം വഷളാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *