Your Image Description Your Image Description
Your Image Alt Text

അങ്ങനെ എൽദോയെ സിനിമയിലെടുത്തുവെന്ന് പറയുന്നതുപോലെ പി സി ജോർജിനെ ബിജെപിയിലെടുത്തു. എവിടെയൊക്കെയോ ശയനപ്രദക്ഷിണം ചെയ്തിട്ടാണ് ഇത് സാധിച്ചത്. എൽഡിഎഫിനും യുഡിഎഫിനും വേണ്ടാത്ത ചരക്കാണല്ലോ ബിജെപി ഭക്ഷിക്കുന്നത് .

വെറുതെ നടക്കുകയല്ലേ എന്നാൽ കുറച്ചുകാലം ഇതിലേക്കൂടി നടക്കട്ടെയെന്ന് ബിജെപി നേതൃത്വം വിചാരിച്ചു കാണും. ജോണി നെല്ലൂരിന്റെ ആഗ്രഹപൂർത്തീകരണം കുക്കുടഭോഗം പോലെ തീർന്നു.എന്നാലും ജോർജ്ജേ, കേരളത്തിലെ റബ്ബർ കർഷകരോട് നിങ്ങൾക്കിത്രയധികം വിരോധമുണ്ടെന്ന് ആരും കരുതിയില്ല.

റബ്ബർ കൃഷിക്കായി 15000 രൂപ ഹെക്ടറിന്, അതായത് 6000 രൂപ ഏക്കറിന് സബ്‌സിഡി വർധിപ്പിച്ചുവെന്ന്. റബ്ബർ ബോർഡ് ചെയർമാനെ വീട്ടിൽ വിളിച്ചു സൽക്കരിച്ചപ്പോഴേ തീരുമാനിച്ചതാണ് റബ്ബർ കര്ഷകരുടെമേൽ ഇടിത്തീ വീഴാൻ പോകുന്നുവെന്ന്.

എന്ത് ദ്രോഹമാണ് ജോർജ്ജേ ഈ കാണിച്ചത്? കൃഷിക്ക് സാമ്പത്തിക സഹായം പേരിനുമാത്രം ഉണ്ടായിരുന്നതിനാൽ കർഷകർ അത് ഏതാണ്ട് ഉപേക്ഷിച്ചതായിരുന്നു. ദേണ്ടെ, പിന്നേം വന്നിരിക്കുന്നു തല്ലു കൊള്ളിക്കാൻ. ജോർജ്ജേ, ഇത് ദ്രോഹമാണ് – കർഷക ദ്രോഹമാണ് – നിങ്ങൾക്കറിയാം ഇനി റബ്ബർ വില കൂടില്ലെന്ന്.

ഇവിടെ ഉല്പാദന ചിലവ് കൂടുതലാണെന്ന്. അതുകൊണ്ടാണ് നിങ്ങൾ വർഷങ്ങൾക്ക് മുമ്പ് റബ്ബർ വെട്ടിക്കളഞ്ഞു മലവേപ്പ് നട്ടതും റബ്ബർ കൃഷിക്കാരെ ചാട്ടവാറിന് അടിക്കണമെന്ന് പറഞ്ഞതും. നിയമസഭയിൽ കർഷകർ വിലവർധന ആവശ്യപ്പെട്ടപ്പോൾ എന്തെല്ലാം ബഹളമാണ് നിങ്ങളുണ്ടാക്കിയത്.

മറവി ഒരനുഗ്രഹമായതുകൊണ്ട് ജോർജ്ജ് രക്ഷപ്പെട്ടു, എന്നാലും നിങ്ങൾ നല്ല അറിവ് പാവപ്പെട്ട കർഷകന് പറഞ്ഞു കൊടുക്കാതെ , കർഷകനെ പ്രേരിപ്പിച്ച് റബ്ബർ കൃഷി ചെയ്യിക്കാൻ കുറച്ച് സാമ്പത്തിക സഹായം കൂടി നൽകി. ഈ സാമ്പത്തിക സഹായം ഓർത്ത് കൃഷിയിലേക്ക് മടങ്ങിവരുന്ന കരക്ഷകന്‌ 7 കൊല്ലം കഴിയുമ്പോൾ കയർ ബോർഡിൽ നിന്നും ഒരു മുഴം കയർ വാങ്ങുന്നതിനും കൂടി സബ്സിഡി സംഘടിപ്പിച്ച് കൊടുക്കാൻ മകനെ ഒന്ന് ഏർപ്പാട് ചെയ്യുന്നത് നന്നായിരിക്കും. ജോർജ്ജിന് മറവി ഉള്ളതിനാലാണ് മകനോട് പറയാൻ ഓർമ്മിപ്പിച്ചത്.

ഇത്രയും നാൾ റബ്ബർ വില കൂടുമെന്ന് പ്രതീക്ഷിച്ച് കൃഷിക്കാർ നടക്കണ്ടായെന്ന് പറഞ്ഞ ജോർജ്ജിന്റെ ഈ നയത്തിന്റെ പേരല്ലേ ഇരട്ടത്താപ്പ്. ഇതുകൊണ്ടു നിങ്ങൾക്ക് എന്തെങ്കിലും [പ്രയോജനമുണ്ടോ? ഒരു വോട്ട് പോലും നിങ്ങൾക്ക് കൂടുതൽ ലഭിക്കില്ല. നിങ്ങൾ ഈ രീതിൽ നാട്ടുകാരെ കബളിപ്പിച്ച് മുന്നോട്ടു പോകാനാണോ?ഭാവം.

കഷ്ടമാണ് ജോർജ്ജേ, കഷ്ടം . ജോർജ്ജിന് ഇങ്ങനെ ”നട നട വയറെ ഞാനിതാ പിറകെ – നിന്നുടെ ഭാരം പേറിക്കൊണ്ട്” എന്ന് മൂളി നടന്നാൽ മാത്രം മതി. പിന്നെ കുറെ ഗ്രാമീണ ഭാഷയും പറയണം. അതോ, ആരെങ്കിലും തിരിച്ചു ഗ്രാമീണ ഭാഷ പറഞ്ഞാൽ ഉടൻ നിങ്ങൾ അനുരഞ്ജത്തിന്റെ ഭാവത്തിലേക്ക് മാറും.

ചുരുക്കി പറഞ്ഞാൽ കുനിഞ്ഞു നിൽക്കുന്നവന്റെ മുതുകിൽ കയറിനിന്ന് ചവിട്ട് നാടകം കളിക്കും. എതിർത്ത് നിൽക്കുന്നവരെ പേടിച്ചിട്ട് കാല് പിടിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ജാത്യാലുള്ള സ്വഭാവമാണ്. അത് തൂത്താൽ പോകില്ല.

ജോർജ്ജേ, നിങ്ങളെപ്പറ്റി പൊതുവെയുള്ള ഒരു അഭിപ്രായം, നിങ്ങളൊരു പേടിത്തൊണ്ടനാണെന്നാണ് . അതുകൊണ്ടല്ലേ പണ്ട് മുതലേ മാണിയെ കണ്ണുരുട്ടി കാണിച്ചിട്ട് മാറി നിന്ന് തുണിപൊക്കി കാണിക്കുന്നത് – നേരെ നിന്ന് പൊരുതാനുള്ള ധൈര്യം നിങ്ങൾക്കില്ല.

നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ തട്ടകമായ കോട്ടയം പാർലമെന്റിൽ ഇക്കുറി മത്സരിച്ച് ജയിക്ക്. നിങ്ങളുടെ സംഘടനക്ക് ഒന്നരലക്ഷത്തിന് മേലിൽ വോട്ടുണ്ട്. പോരാത്തതിന് നിങ്ങളുടെയും മകന്റെയും വ്യക്തിഗത വോട്ടും – നിങ്ങൾ മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ഒന്നാമനായാൽ നിങ്ങളെ അംഗീകരിക്കും . അല്ലെങ്കിൽ എല്ലാവരും കൂടി നിങ്ങൾക്കെതിരെ ഗ്രാമീണ ഭാഷ ഉപയോഗിക്കും .

Leave a Reply

Your email address will not be published. Required fields are marked *