Your Image Description Your Image Description
Your Image Alt Text

രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റി. അജ്മീർ- സീൽദ എക്സ്പ്രസിന്റെ 4 കോച്ചുകളാണ് പാളം തെറ്റിയത്. അജ്മീർ ജം​ഗ്ഷനിൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമുണ്ടായിട്ടില്ലെന്നും പാളം തെറ്റിയ കോച്ചുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് ശേഷം അമൃത് ഭാരത് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. അത്യാധിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന നോൺഎസി ട്രെയിനാണ് ഇത്. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.

22 ബോഗികളുള്ള ഈ ട്രെയിനിൽ എസി കോച്ചുകൾക്ക് പകരം സാധാരണ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകൾ, ആധുനിക ടോയ്ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർ ടാപ്പുകൾ, മെട്രോയുടെ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *