Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കുചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്രക്കുണ്ടാവില്ലെന്ന് പ്രിയങ്ക ഗാന്ധി തന്നെ എക്സിലൂടെ അറിയിച്ചു.

ബിഹാറിൽനിന്നു യാത്ര ഉത്തർപ്രദേശിലെ ചന്ദൗലിയിലെത്തുമ്പോഴാണ് പ്രിയങ്ക രാഹുലിനൊപ്പം ചേരുക എന്നായിരുന്നു അറിയിച്ചിരുന്നത്. അസുഖം മൂലം പ്രിയങ്ക പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ പ്രവർത്തകർ നിരാശരായി.

സോണിയാഗാന്ധി ഒഴിയുന്ന റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്കയും പങ്കാളിയാകുമെന്ന് അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *