Your Image Description Your Image Description
Your Image Alt Text

എറണാകുളം സൗത്ത് കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് ഇന്‍ഫോപാര്‍ക്ക് വരുന്നു.സൗത്ത് മെട്രോ സ്റ്റേഷനില്‍ ഐ.ടി വര്‍ക്ക്‌സ്‌പെയ്‌സ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.ആറ് നിലകളിലായി 39,880 ചതുരശ്ര അടിയില്‍ ഫ്ളെക്സി വര്‍ക്ക്സ്പേസുകള്‍ സ്ഥാപിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. ഇത് 500 ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കോ വര്‍ക്കിംഗ് സ്പേസിന്റെ ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഫ്ളെക്സി വര്‍ക്ക് സ്പേസ് ഇവിടെ ഒരുക്കുന്നത്.2024 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന സൗത്ത് മെട്രോ സ്റ്റേഷനിലെ വര്‍ക്ക് സ്പേസ്, ഐ.ടി വളര്‍ച്ചയിലെ പ്രധാന ചുവടുവെയ്പ്പാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഈ സൗകര്യം ഐ.ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നതിന് മുമ്പേ ഇന്‍ഫോപാര്‍ക്ക് ഇതാ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *