Your Image Description Your Image Description
Your Image Alt Text

കോതമംഗലം ചെറുവട്ടൂർ ഗവണ്മെന്റ് യു.പി. സ്കൂളിൽ ഫുട്ബോൾ ഗ്രൗണ്ട് യാഥാർഥ്യമായി. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ. എം.ബഷീർ നാടിന് സമർപ്പിച്ചു. ആകെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുട്ബോൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെയും പ്രദേശവാസികളായ യുവാക്കളുടെയും ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു ഒരു ഫുട്ബോൾ ഗ്രൗണ്ട്.

ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന കാലഘട്ടത്തിൽ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കളിസ്ഥലങ്ങൾ നവീകരിക്കുകയും പുതിയത് നിർമ്മിക്കുകയും ചെയ്യുന്ന വിവിധ പദ്ധതികളാണ് ഏറ്റെടുത്തിരിക്കുന്നത്. ചെറുവട്ടൂരിലെ ഗ്രൗണ്ട് സ്കൂൾ കുട്ടികൾക്കും പ്രദേശത്തെ യുവാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *