Your Image Description Your Image Description
Your Image Alt Text

ഇരിങ്ങാലക്കുട: തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്ന ഗജരാജൻ തിരുവമ്പാടി ശിവസുന്ദറിന് പകരക്കാരനാകാൻ ‘ഇരിഞ്ഞാടപ്പിള്ളി ശിവൻ’ എത്തുന്നു. പത്തടി ഉയരം, 800 കിലോയിലേറെ തൂക്കം. എന്നാൽ ഈ ശിവന് ഒരു പ്രത്യേകതയുണ്ട്. ഒരു റോബോട്ടിക് കൊമ്പനാണ് ഇരിഞ്ഞാടപ്പിള്ളി ശിവൻ. ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടിനു പുറത്ത് റബ്ബർകൊണ്ടാണ് ഈ ആനയെ നിർമിച്ചിരിക്കുന്നത്. കല്ലേറ്റുങ്കര ഇരിഞ്ഞാടപ്പിള്ളി മന ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇരിഞ്ഞാടപ്പിള്ളി രാമനെന്ന റോബോട്ടിക് ആനയെ നടയിരുത്തി ഒരു വർഷം തികയുമ്പോഴാണ് അവിടേക്ക്‌ ഇരിഞ്ഞാടപ്പിള്ളി ശിവനുമെത്തുന്നത്.

അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലനം. വൈദ്യുതിയും ബാറ്ററിയും ഉപയോഗിക്കുന്നുണ്ട്. ആനയുടെ തല, ചെവികൾ, കണ്ണ്, വായ, വാല് എന്നിവ സദാസമയം ചലിക്കും. ട്രോളിയിലാണ് സഞ്ചാരം. റിമോട്ടിൽ പ്രവർത്തിക്കുന്ന ട്രോളിയിലേക്ക് ആനയെ മാറ്റാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. പറവൂർ സ്വദേശി സൂരജ് നമ്പ്യാട്ടും സംഘവുമാണ് ശിവനെ ഒരുക്കിയിരിക്കുന്നത്.

ഇരിഞ്ഞാടപ്പിള്ളി രാമനെന്ന റോബോട്ടിക് ആന ഒട്ടേറെ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും നേർച്ചകൾക്കും പങ്കെടുത്തിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ 10-ന് ക്ഷേത്രത്തിൽ ഈ റോബോട്ടിക് ആനയ്ക്ക് സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *