Your Image Description Your Image Description
Your Image Alt Text

യ്പൂര്‍:  ഭാര്യയുടെ കഴുത്തറുത്ത ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ഉദ്യോഗ് നഗര്‍ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം.

കൈലാഷ് ബഗാരി(29)യാണ് ഭാര്യ ടിങ്കു ബായിയെ(26) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. മധ്യപ്രദേശിലെ മൗ സ്വദേശിയായ ബഗാരി 10 വര്‍ഷം മുമ്ബാണ് ടിങ്കുവിനെ വിവാഹം കഴിച്ചത്.

കൊലപാതകം നടന്ന ദിവസം ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കൈലാഷ് കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുക്കുകയുമായിരുന്നു.

ഭാര്യാസഹോദരന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അതിനിടെ അനന്ത്പുര പൊലീസ് സ്റ്റേഷന് കീഴിലുള്ള റെയില്‍വേ ട്രാക്കില്‍ വികൃതമായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൈലാഷിന്റെതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ബഗാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *