Your Image Description Your Image Description
Your Image Alt Text

മേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങും.  കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു.

മാര്‍ച്ച്‌ 25ന് ന്യൂയോര്‍ക്കിലെ കോടതിയിലാണ് നടപടികള്‍ ആരംഭിക്കുന്നത്.

ക്രിമിനല്‍ വിചാരണ നേരിടുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റാണ് ട്രംപ്. പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സിന് 2016ല്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്.
സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്ബ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. എന്നാല്‍ ഈ ആരോപണം ട്രംപ് നിഷേധിച്ചു.

രേഖകളില്‍ കൃത്രിമം കാണിച്ചെന്നുള്‍പ്പടെയുള്ള വകുപ്പുകളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്. മാത്രമല്ല 34 വഞ്ചനാ കുറ്റങ്ങളും മുന്‍ പ്രസിഡന്റിനെതിരെയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *