Your Image Description Your Image Description
Your Image Alt Text

ഇംഫാല്‍: മണിപ്പൂരില്‍ സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍  രണ്ട് പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു.

സായുധരായ അക്രമികള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായതിന് പിന്നാലെ ചുരാചന്ദ്പൂർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് നൂറുകണക്കിന് പേർ പ്രതിഷേധം സംഘടിപ്പിച്ചത്. കുക്കി-സോ ഗോത്രവർഗക്കാർ കൂടുതലായുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ചുരചന്ദ്പൂർ പോലീസ് സ്റ്റേഷനിലെ സിയാംലാല്‍ പോള്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്റ് ചെയ്തത്. ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളഞ്ഞെന്നും ജില്ലയില്‍ ഇപ്പോഴും സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് പുറത്തുള്ള ബസിനും കെട്ടിടത്തിനും തീയിട്ടു. ജനകൂട്ടം അക്രമാസക്തമായതോടെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. അതേസമയം സംഭവത്തെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *