Your Image Description Your Image Description
Your Image Alt Text

പാർട്ടിയിൽനിന്ന് ഭിന്നിച്ചുപോയ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പി.യായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിനു പിന്നാലെ ശരദ് പവാറിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കം ശക്തമായി. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശരദ് പവാറിനെ കോൺഗ്രസിൽ തിരികെയെത്തിക്കാൻ രണ്ടുവർഷംമുമ്പ് രാഹുൽഗാന്ധി ശ്രമിച്ചിരുന്നു. പാർട്ടി അധ്യക്ഷസ്ഥാനവും യു.പി.എ. അധ്യക്ഷസ്ഥാനവും ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ചെങ്കിലും പവാർ നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *