Your Image Description Your Image Description

മുതിർന്ന പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ട് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതിക്ക് തുടക്കമായി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് 163 -ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും യുവത്വം തുളുമ്പുന്ന വാർദ്ധക്യം പദ്ധതി നടപ്പിലാക്കുന്നത്. 60 വയസിന് മുകളിൽ പ്രായമായുള്ളവരുടെ ക്ലബ്ബുകൾ രൂപീകരിച്ച് ഇവരുടെ മാനസിക ഉല്ലാസത്തിനും സമൂഹത്തിന്റെ മുൻപന്തിയിലേക്ക് ഇവരെ ചേർത്തു നിർത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി കുഞ്ഞുമോൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം. വർഗീസ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ സിനി ജോണി, അമ്പിളി അശോകൻ, അമ്പിളി ഗോപി, വി.ടി സലീഷ് , ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ സി. പി. മുഹമ്മദ്‌, കെ. പി. സുകുമാരൻ, ഷിജിത സന്തോഷ്‌, സി. ഡി. പി.ഒ. ഗീതാഞ്ജലി, ഐ. സി. ഡി. എസ്‌. സൂപ്പർവൈസർ ഡോ പി.സി സീന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *