Your Image Description Your Image Description
Your Image Alt Text

മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു.

കാർമിനേറ്റീവ് ഗുണങ്ങളുള്ള ജീരകം ഗ്യാസ്, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. കാർമിനേറ്റീവുകൾ സുഗമമായ ദഹനത്തിനും വയറുവേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ആൻ്റിമൈക്രോബയൽ ​ഗുണങ്ങൾ അടങ്ങിയ ജീരകം വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിക അകറ്റുന്നതിന് സഹായിക്കുന്നു.

ദഹനവ്യവസ്ഥയിലെ ദോഷകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ തടയുന്നതിലൂടെ മലവിസർജ്ജനം സാധാരണ നിലയിലാക്കാനും വയറിളക്കത്തിൻ്റെ ലക്ഷണങ്ങൾ ഒഴിവാക്കാനും ജീരകം സഹായിക്കുന്നു. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം.

ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

ജീരകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും. ജീരകം പതിവായി ഉപയോ​ഗിക്കുന്നത് ആരോഗ്യകരവും ക്രമാനുഗതവുമായ മലവിസർജ്ജനത്തിന് കാരണമാകും.

ഇറിറ്റബിൾ ബവൽ സിൻഡ്രോം ഏറ്റവും സാധാരണമായ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡറുകളിൽ ഒന്നാണ്. ജീരകത്തിന്റെ ഉപയോഗം ഇതിൻ്റെ ലക്ഷണങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ജീരകത്തിന് ആൻറി-ഇൻഫ്ലമേറ്ററി, സുഖപ്പെടുത്തുന്ന ഗുണങ്ങളുണ്ട്. ഇത് IBS മായി ബന്ധപ്പെട്ട വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.

ജീരക വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. പതിവായി ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.ഒരു ഗ്ലാസ് ജീര വെള്ളം കുടിക്കുന്നത് കൂടുതൽ നേരം വയറു നിറയുകയും ജങ്ക് ഫുഡ് കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *