Your Image Description Your Image Description
Your Image Alt Text

പരപ്പനങ്ങാടി: റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന തഹ്ഫീസ് ആത്മീയ സംഗമം ജില്ലാ ഉദ്‌ഘാടനം പരപ്പനങ്ങാടി മുബാറക് നഗറിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി അനസ് അമാനി പുഷ്പഗിരി ഉദ്‌ഘാടനം ചെയ്തു.

ജില്ല സെക്രെട്ടറി വി സിറാജുദ്ധീൻ, ജില്ല പ്രവർത്തക സമിതി അംഗം സിറാജുദ്ധീൻ സഖാഫി, പരപ്പനങ്ങാടി ഡിവിഷൻ പ്രെസിഡന്റ് സുഹൈൽ നുസ്രി സംസാരിച്ചു. തുടർന്ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും തഹ്ഫീസ് ആത്മീയ സംഗമം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *