Your Image Description Your Image Description
Your Image Alt Text

കളമശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഡ്രോൺ സർവീസ് ടെക്നീഷ്യൻ, വെയർ ഹൗസ് അസോസിയേറ്റ് എന്നീ ദേശീയ സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ സൗജന്യമായി 2024 ഫെബ്രുവരി 19 വരെ ലഭ്യമാണ്.

പത്താം ക്ലാസ് കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്‌ത് ഓപ്പൺ സ്കൂൾ വഴി പഠിക്കുന്നവർ, എച്ച്.എച്ച്.എസ്/വി.എച്ച്.എച്ച്.എസ് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ, എച്ച്.എച്ച്.എസ്/വി.എച്ച്.എച്ച്.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ, 23 വയസ്സ് വരെയുള്ള ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം.

കോഴ്സ് സൗജന്യവും കാലാവധി ഒരു വർഷവും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9446739381.

Leave a Reply

Your email address will not be published. Required fields are marked *