Your Image Description Your Image Description
Your Image Alt Text

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന്‍ മഹാരാഷ്‌ട്രയില്‍ നിന്നും മത്സരിക്കും.

ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്ന് അശോക് ചവാനെ കൂടാതെ മേധ കുല്‍ക്കര്‍ണി, അജിത്ത് ഗോപ്‌ചഡേ എന്നിവരാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *